Tuesday, December 1, 2009

ജീവിതം

കഴുത്തില്‍ ചരടു വീണപ്പോള്‍
മാഞ്ഞത് മനസ്സിലെ വര്‍ണ്ണങ്ങള്‍
ഒരു കുഞ്ഞുപിറന്നപ്പോള്‍ നഷ്ടമായത്
മനസ്സിലെ ഏകാന്തത .
യാന്ത്രികമായ ജീവിതത്തില്‍
രാവേറെ ചെന്നാലും ശുന്യത മാത്രം
ലാഭനഷ്ടങ്ങളുടെ കണക്കുകളില്‍
എത്ര തുല്യമാക്കിയാലും പിണങ്ങി
നില്‍ക്കുന്ന ബാലന്‍ ഷീറ്റ് .
ആകെയുള്ള ചിന്ത നാളെത്തെ
മെനു എന്ത് ? എന്നുമാത്രം .
അക്കങ്ങളുടെ ലോകത്ത് അക്ഷരങ്ങള്‍ക്ക്
പ്രസക്തിയില്ലാതയിരിക്കുന്നു .
മനസ്സും ഒരു കാല്കുലേട്ടര് ആയിമാറി

Monday, September 7, 2009

സ്നേഹം


കവിത തുളുംബുനന
മനസ്സില്‍ നിന്നുതിരുന്ന
പ്രേമത്തിന്റെ വേദനയുടെ പരിശുദ്ധി ...........
കടംകഥകള്‍്ക്കുനെരെ
ജീവിതത്തെ തിരിച്ചുവെച്ച്
മൌനത്തിന്റെ നാനാര്‍ത്ഥം
തിരയുമ്പോള്‍ ഞാനറിയുന്നു ................
സ്നേഹം വേദനയാണെന്നും
സ്നേഹിക്കുന്നവര്കും
സ്നേഹിക്കപ്പെടുന്നവര്‍ക്കുംമിടയില്‍
ഏല്ലാം അന്യമായി തീരുമ്പോള്‍
ഇവിടെ അവശേഷിക്കുനത്
വ്യര്തഥമായ ഒരുപാട്‌ മോഹങ്ങളും
നിറംമങങിപോയ സ്വപ്നങളും
പിന്നെ തകര്‍ന്നുപോയ കളിവീടും

Friday, August 21, 2009

ദാമ്പത്യം




ജനാലകളും വാതിലുകളും തുറനിടാത്ത


ാമ്പത്യത്തിന്‍െറ കിളികൂടില്‍


ഞാനെങ്ങനെ പറനെത്തും


ഏങ്ങനെ കൊക്കുരുമിയിരിക്കും


Friday, August 7, 2009

മുഖംമൂടി

എവിടെ തിരിഞ്ഞാലും കാണുന്നു
മുഖം മൂടികള്‍............
ഞാന്നു മണിയുനുഅതിലൊരെണ്ണം
എന്‍ മുഖമെതെന്നറിയുന്നില ഞാന്‍
ഏത്ര മുഖംമൂടികള്‍ അണിയുന്നു വെന്നും
പുലരി മുതല്‍ രാവേറെ നിളുമി
പകലിന്‍റെ ആരവങങളില്‍്
മാറുന്നു നിറങ്ങളും രൂപങ്ങളും
സ്നേഹത്താല്‍ പൊതിഞ്ഞെത്തുമാ
മുഖത്തിന്‍ പിന്നിലും
സ്നേഹമോ ......... പരിഹാസമോ
അതോ കാപട്യമോ ..........
നീട്ടും സഹായഹസ്തങങളെ
ആഞ്ഞു പുല്കനാവുമോ .......
കൈ വലിക്കുകിലെന്തു ചെയും ......
എന്തിനി നശ്വരജിവിതത്തില്‍
എന്തു നേടുവാനീ ജിവിതത്തില്‍
എനിട്ടും മെന്തേ ഏവരും മണിയുന്നു
വൈവിദ്യമാര്‍ന്ന മുഖം മൂടികള്‍