കഴുത്തില്‍ ചരടു വീണപ്പോള്‍
മാഞ്ഞത് മനസ്സിലെ വര്‍ണ്ണങ്ങള്‍
ഒരു കുഞ്ഞുപിറന്നപ്പോള്‍ നഷ്ടമായത്
മനസ്സിലെ ഏകാന്തത .
യാന്ത്രികമായ ജീവിതത്തില്‍
രാവേറെ ചെന്നാലും ശുന്യത മാത്രം
ലാഭനഷ്ടങ്ങളുടെ കണക്കുകളില്‍
എത്ര തുല്യമാക്കിയാലും പിണങ്ങി
നില്‍ക്കുന്ന ബാലന്‍ ഷീറ്റ് .
ആകെയുള്ള ചിന്ത നാളെത്തെ
മെനു എന്ത് ? എന്നുമാത്രം .
അക്കങ്ങളുടെ ലോകത്ത് അക്ഷരങ്ങള്‍ക്ക്
പ്രസക്തിയില്ലാതയിരിക്കുന്നു .
മനസ്സും ഒരു കാല്കുലേട്ടര് ആയിമാറി
Subscribe to:
Post Comments (Atom)
കണക്കു പുസ്തകമല്ലോ ജീവിതം
ReplyDeleteഅതില്‍ കഥയെഴുതാന്‍, ഏടുകളെവിടെ.....
മാഞ്ഞ വര്‍ണ്ണങ്ങളും നഷ്ടമായ ഏകാന്തതയുമെല്ലാം തിരിച്ചുകിട്ടട്ടെ എന്ന പ്രാര്‍ഥനയോടെ....